Sl No. |
Gazette Notifications No. |
Date |
Abstract |
381 | No. 2246/SRO No. 948/2010 | 30/09/2010 | 2010 നവംബര്‍ 1-ാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന
സംസ്ഥാനത്തെ ഓരോ പഞ്ചായത്തിനും പ്രത്യേകമായി, അവയില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുന്നതു മുതല്‍, 2010 -ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം അത്തരം പഞ്ചായത്തുകള്‍
പുനര്‍രൂപീകരിക്കുന്നതുവരെയുള്ള കാലയളവിലേക്ക് അങ്ങനെയുള്ള ഓരോ
പഞ്ചായത്തിന്റെയും ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ
മൂന്നംഗങ്ങളുള്‍പ്പെടുന്ന ഓരോ ഭരണ നിര്‍വ്വഹണ കമ്മിറ്റിവീതം നിയമിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. |
382 | No. 2245/SRO No. 947/2010 | 30/09/2010 | 2010 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ സംസ്ഥാനത്തെ ബ്ളോക്ക് പഞ്ചായത്തുകള്‍ പുന:സംഘടിപ്പിച്ചുകൊണ്ടും പുതിയ ബ്ളോക്ക് പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍
സര്‍ക്കാര്‍ തീരുമാനിച്ചു. |
383 | No. 2244/SRO No. 946/2010 | 30/09/2010 | നഗര സ്വഭാവമാര്‍ജ്ജിച്ച കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി രൂപീകരിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. |
384 | No. 2243/SRO No. 945/2010 | 30/09/2010 | കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍, മരട്, കോട്ടയ്ക്കല്‍, നിലമ്പൂര്‍, നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ വരത്തക്കവിധം രൂപീകരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. |
385 | No. 2242/SRO No. 944/2010 | 30/09/2010 | Governor of Kerala have notified the areas in Karunagappally, Thrikkakara, Eloor, Maradu, Kottakkal, Nilampur, Neeleswaram Grama Panchayats as smaller urban areas. for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. The Government have decided to amend the date of effect of the said notification as the 1st day of November, 2010 instead of 1st day of October 2010. |
386 | No. 2241/SRO No. 943/2010 | 30/09/2010 | നാട്ടകം, കുമാരനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കോട്ടയം മുനിസിപ്പല്‍ കൌണ്‍സിലിനോടും, തിരുവാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം തൃപ്പുണിത്തുറ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൂക്കോട്, തൈക്കാട് ഗ്രാമ പഞ്ചായത്തുകളിലെ ഭൂപ്രദേശങ്ങള്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും, പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൌണ്‍സിലിനോടും, മേത്തല ഗ്രാമ പഞ്ചായത്തിലെ ഭൂപ്രദേശം കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ കൌണ്‍സിലിനോടും സംയോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. |
387 | No. 2240/SRO No. 942/2010 | 30/09/2010 | ശ്രീകാര്യം, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന്, വിഴിഞ്ഞം, കഴക്കൂട്ടം എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഭൂപ്രദേശങ്ങള്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും ഏലത്തൂര്‍,
ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ഭൂപ്രദേശങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കും വരത്തക്കവണ്ണം സംയോജിപ്പിക്കുവാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. |
388 | No. 2239/SRO No. 941/2010 | 30/09/2010 | Governor of Kerala have notified the areas in Pookode and Thaikkad Village
Panchayats to be smaller urban areas for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. The newly elected Committees/Councils can take office on 1st November, 2010 only, the Government have decided to amend the date of effect of the said notification as 1st day of November, 2010 instead of 1st day of October
2010. |
389 | No. 2237/SRO No. 939/2010 | 30/09/2010 | മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് സൊസൈറ്റിക്കുടി കേന്ദ്രമാക്കി ഇടമലക്കുടി എന്ന പേരില്‍ പുതിയതായി ഒരു ഗ്രാമ പഞ്ചായത്ത് രൂപീകരിച്ച വിജ്ഞാപനത്തിന്റെ പ്രാബല്യത്തീയതി 2010 നവംബര്‍ 1 ആക്കി ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. |
390 | No. 2238/SRO No. 940/2010 | 30/09/2010 | Governor of Kerala have notified the areas in Nattokam, Kumaranelloor,
Thiruvankulam, Pookode, Thaikkad, Porathissery and Methala Grama Panchayats to be the smaller urban areas and Sreekariyam, Vattiyoorkavu, Kudappanakunnu, Vizhinjam,
Kazhakuttom, Elathur, Cheruvannur-Nallalam and Beypore Grama Panchayats to be larger urban areas for the purpose of Part IX A of the Constitution of India with effect from the 1st day of October, 2010. In view of the fact that the General Election 2010 to the Local Self Government Institutions in the State are scheduled to be held on October 23rd and 25th , 2010 so that the newly elected Committees/Councils can take office on 1st November, 2010, the
Government have decided to amend the date of effect of the said notification as 1st day of November, 2010, instead of 1st day of October 2010. |
391 | സ.ഉ(പി) Vol.55/No.1937 | 20/08/2010 | 2010 ജൂലൈ 20 ലെ 1490 നമ്പര്‍ അസാധാരണ ഗസറ്റില്‍ 659/2010 നമ്പര്‍ എസ് ആര്‍ ഒ ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭേദഗതികള്‍ |
392 | Vol.55/No.1890 | 13/08/2010 | 2010 ജൂലൈ 20 ലെ 1490 നമ്പര്‍ അസാധാരണ ഗസറ്റില്‍ 659/2010 നമ്പര്‍ എസ് ആര്‍ ഒ ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭേദഗതികള്‍ |
393 | വാല്യം 55, നമ്പര്‍ 1500 | 03/07/2010 | ഗ്രാമപഞ്ചായത്തുകളിലേയും, ബ്ലോക്ക് പഞ്ചായത്തുകളിലേയും, ജില്ലാ പഞ്ചായത്തുകളിലേയും, നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് സംബന്ധിച്ച്. |
394 | സ.ഉ(പി) Vol.55/No.1490 | 02/07/2010 | ബ്ലോക്ക് പഞ്ചായത്ത് - രൂപീകരണം - പുന:സംഘടന |
395 | സ.ഉ(പി) 130/2010/തസ്വഭവ | 22/06/2010 | കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിങ്ങ് കമ്മിറ്റി) ചട്ടങ്ങള്‍ ഭേദഗതി - എസ്.ആര്‍.ഒ. നമ്പര്‍ 596/2010 |
396 | സ.ഉ(പി) 131/2010/തസ്വഭവ | 22/06/2010 | കേരള മുനിസിപ്പാലിറ്റി (സ്റ്റാന്റിങ്ങ് കമ്മിറ്റി) ചട്ടങ്ങള്‍ ഭേദഗതി -- എസ്.ആര്‍.ഒ. നമ്പര്‍ 597/2010 |
397 | G.O.(MS) 128/2010/LSGD | 21/06/2010 | Kerala Municipality Building Rules (Amendment) , 2010 |
398 | വാല്യം 55, നമ്പര്‍ 1351 | 14/06/2010 | SRO NO: 579/2010 - മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും, സ്ത്രീകള്‍ക്കും, പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതികളിലും പട്ടികവര്‍ഗ്ഗങ്ങളിലും പെടുന്ന സ്ത്രീകള്‍ക്കും സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. |
399 | വാല്യം 55, നമ്പര്‍ 1312 | 09/06/2010 | SRO NO: 567/2010 - പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പല്‍ കൌണ്‍സിലുകളാക്കി പരിവര്‍ത്തനപ്പെടുത്തി 2010 ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. |
400 | വാല്യം 55, നമ്പര്‍ 1311 | 09/06/2010 | SRO No: 566/2010 - കരുനാഗപ്പള്ളി, തൃക്കാക്കര, ഏലൂര്‍ , മരട്, കോട്ടയ്ക്കല്‍ , നിലമ്പൂര്‍ , നീലേശ്വരം എന്നീ ചെറിയ നഗര പ്രദേശങ്ങള്‍ക്ക് ഓരോ മുനിസിപ്പല്‍ കൌണ്‍സിലുകള്‍ 2010 ഒക്ടോബര്‍ ഒന്നാം തീയതി പ്രാബല്യത്തില്‍ വരത്തക്കവിധം രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala